ദന്തഡോക്ടറെ കാണാനായി ക്ലിനിക്കിലെത്തിയ ബിസിനസുകാരൻ പത്രം വായിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ക്ലിനിക്കിൽ ഡോക്ടറെ കാണാനെത്തിയ മധ്യവയസ്കൻ പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പല്ലുവേദനയെ തുടർന്നാണ് 61കാരനായ ദിലീപ് കുമാർ മദനി ക്ലിനിക്കിലെത്തിയത്. പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ക്ലിനിക്കിലെ ജീവനക്കാർ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗുജറാത്തിലെ സൂറത്തിൽ താമസിക്കുന്ന ദിലീപ് കുമാർ വസ്ത്ര വ്യാപാരിയാണ്. ഒരു പരിപാടിയിൽ പ​ങ്കെടുക്കുന്നതിനാണ് ഈ മാസം നാലിന് രാജസ്ഥാനിലെ ബർമറിൽ എത്തിയത്. പല്ലുവേദനയെ തുടർന്നാണ് പരിശോധനക്കായി ക്ലിനിക്കിൽ എത്തുന്നത്. എന്നാൽ ഡോക്ടറെ കാണുന്നതിനു മുമ്പുതന്നെ ഇദ്ദേഹം കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയായിരുന്നു. രണ്ട് ആൺമക്കളും ഒരു മകളുമാണ് ഇദ്ദേഹതിന്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് കരുതുന്നത്.

Tags:    
News Summary - Rajasthan Businessman Dies While Reading Newspaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.