ജയ്പുർ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും 12 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെയാണ് കർഫ്യു. വെള്ളിയാഴ്ച ആരംഭിക്കുന്ന കർഫ്യൂ ഈ മാസം അവസാനം വരെ നീണ്ടുനിൽക്കും.
കച്ചവട കേന്ദ്രങ്ങൾ വൈകീട്ട് അഞ്ചു മണിക്ക് അടക്കണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അതേസമയം, ഫാക്ടറികളെയും ബസ് സ്റ്റാൻഡുകളെയും ഉത്തരവിൽ നിന്നും ഒഴിവാക്കി. പൊതു ചടങ്ങുകളോ കായിക മത്സരങ്ങളോ അനുവദിക്കുകയില്ല. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരെ വരെ പങ്കെടുപ്പിക്കാം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ധോതശ്രയാണ് ഇക്കാര്യം അറിയിച്ചത്.
6,200 പുതിയ കോവിഡ് കേസുകളാണ് രാജസ്ഥാനിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. തലസ്ഥാന നഗരമായ ജയ്‌പൂരിൽ മാത്രം 1,325 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ മാസത്തെ രണ്ട് ശതമാനത്തിൽ നിന്ന് എട്ട് ശതമാനത്തിലേക്ക് കുതിച്ചുയർന്നു. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.