ബോളിവുഡിലെ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് ബ്യൂറോയുടെ നടപടിയെ പരിഹസിച്ച് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഇതുസംബന്ധിച്ച അദ്ദേഹത്തിെൻറ ട്വീറ്റാണ് ചർച്ചയായിരിക്കുന്നത്.'ദീപികയെ വിളിച്ചുവരുത്തുന്നത് സെപ്തംബർ 25ാം തീയതിയാണ്. അന്നുതന്നെയാണ് രാജ്യവ്യാപകമായി കർഷക സമരവും ആരംഭിക്കുന്നത്. എന്തെങ്കിലും മനസിലാവുന്നുണ്ടൊ'-എന്നാണ് രാജ്ദീപ് ട്വീറ്റ് ചെയ്തത്.
സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ദീപികയെ ഇൗ ദിവസംതന്നെ ചോദ്യം ചെയ്യുന്നതെന്ന ആരോപണം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന സംഭവങ്ങൾ ഉണ്ടാകുേമ്പാൾ ഒട്ടും പ്രസക്തമല്ലാത്ത മറ്റെന്തെങ്കിലും നൽകി മാധ്യമശ്രദ്ധ വഴിതിരിച്ചുവിടുന്നതിനെ പരിഹസിക്കുകയാണ് ഇന്ത്യാ ടുഡെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാജ്ദീപ് ട്വീറ്റിലൂടെയെന്നാണ് സൂചന.
So @deepikapadukone summoned on September 25 by @narcoticsbureau . Farmers all India protest on Sept 25. Samajh mein aaya?🙏
— Rajdeep Sardesai (@sardesairajdeep) September 23, 2020
അതുപോലെ ദീപികയ തിരഞ്ഞുപിടിച്ച് ചോദ്യംചെയ്യാനുള്ള തീരുമാനത്തിലും അസ്വാഭാവികത ഉെണ്ടന്നാണ് ബി ടൗണിലെ അടക്കംപറച്ചിലുകൾ. 2020 ജനുവരി ഏഴിന് ജെ.എൻ.യുവിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ െഎക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക എത്തിയിരുന്നു. അന്നുമുതൽ മോദി സർക്കാറിെൻറ അനഭിമതരുടെ ലിസ്റ്റിലാണ് ദീപിക. ഇതും ദീപികയെ വിളിച്ചുവരുത്തുന്നതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്‌സ് എഗ്രിമെൻറ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്ന മൂന്ന് ബില്ലുകള്‍
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.