ചെന്നൈ: കല്യാണമണ്ഡപത്തിെൻറ മുഴുവൻ നികുതിയുമടച്ച് സൂപ്പർതാരം രജനീകാന്ത്. കോടതിയിൽ പോയത് തെറ്റാണെന്നും ഇത് തന്നെ പുതിയൊരു പാഠം പഠിപ്പിച്ചതായും രജനീകാന്ത് പറഞ്ഞു. നേരത്തെ രജനീകാന്തിെൻറ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിന് നികുതിയിളവ് നൽകണമെന്ന് ആവശ്യപ്പെട്ട് താരം മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു.
6.5 ലക്ഷം രൂപയാണ് രജനീകാന്ത് കല്യാണമണ്ഡപത്തിെൻറ നികുതിയായി ചെന്നൈ കോർപ്പറേഷനിൽ അടക്കേണ്ടിയിരുന്നത്. ഇതിനെതിരെ താരം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കേസിൽ രജനീകാന്തിന് രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു.
കോവിഡ് ലോക്ഡൗൺ മൂലം ബിസിനസ് നടന്നില്ലെന്നും അതിനാൽ ഇളവ് വേണമെന്നുമായിരുന്നു രജനീകാന്തിെൻറ ആവശ്യം. എന്നാൽ, രജനിയുടെ ഹരജിക്കെതിരെ കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.