രാജ്യസഭ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചു

ന്യൂഡൽഹി: കോവിഡ്​ -19 പടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചു. മാർച ്ച് 31-ന് ശേഷം സാഹചര്യങ്ങൾ അവലോകനം ചെയ്ത് പുതിയ തിയതി പ്രഖ്യാപിക്കും.

ചൊവ്വാഴ്​ച തെരഞ്ഞെടുപ്പ് കമീഷൻ വീഡി യോ കോൺഫറൻസ്​ വഴി നടത്തിയ യോഗത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ്​ മാറ്റിവെക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമീഷണർമാരായ അശോക് ലവാസയും സുശീൽ ചന്ദ്രയും യോഗത്തിൽ പങ്കെടുത്തു. "കോവിഡിനെതിരായ പ്രതിരോധത്തി​​െൻറ ഭാഗമായി രാജ്യത്ത്​ വലിയ നിയന്ത്രണങ്ങളാണുള്ളത്​. ഈ സാഹചര്യത്തിൽ എല്ലാ സമ്മേളനങ്ങളും ആൾകൂട്ടങ്ങളും ഇല്ലാതാക്കേണ്ടത്​ ആവശ്യമാണ്. അതിനാൽ എം.എൽ.എമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും കൂടിച്ചേരൽ ഒഴിവാക്കുന്നതിന് ഈ മാസം 26ന് നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണ് " - തെരഞ്ഞെടുപ്പ്​ കമ്മീഷൻ വാർത്താക്കുറിപ്പിൽവ്യക്തമാക്കി.

രാജ്യസഭയിൽ കാലാവധി കഴിയുന്ന 18 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ഒഴിവ്​ വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളിൽ നിന്നായി നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഇതിൽ 37 സീറ്റുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 18 സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കാനുള്ളത്​.

മാർച്ച് 31 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീയതി തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേ സമയം, ജൂണിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട രാജ്യസഭ തെരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കുഴക്കില്ലെന്ന് ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Tags:    
News Summary - rajya sabha election postponed amid covid outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.