ന്യൂഡൽഹി: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന് രാജ്യസഭയുടെ ആദരാഞ്ജലി. രാജ്യസഭാ നടപടികൾ ആരംഭിച്ചപ്പോൽ തന്നെ അധ്യക്ഷൻ എം. വെങ്കയ്യനായിഡു സുഷമ സ്വരാജിന്‍റെ മരണവിവരം സഭയെ അറിയിച്ചു. വെങ്കയ്യനായിഡു അനുശോചന പ്രമേയം വായിച്ചു. തുടർന്ന് ഒരു മിനിട്ട് അംഗങ്ങൾ എഴുന്നേറ്റ് ആദരാഞ്ജലി അർപ്പിച്ചു.
സുഷമയുടേത് അകാലത്തെ വേർപാടാണ്. മികച്ച ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടമായത്. മികച്ച പാർലമെന്‍റേറിയനായിരുന്നു. ജനങ്ങളുെട ശബ്ദമാണ് നഷ്ടമായതെന്നും വെങ്കയ്യനായിഡു അനുശോചിച്ചു. വിവിധ കക്ഷി നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
അതിനിടെ, സുഷമയുടെ നിര്യാണത്തെ തുടർന്ന് ലോക്സഭ സ്പീക്കർ ഒാം ബിർല വിളിച്ച ഇന്നത്തെ വാർത്താസമ്മേളനം റദ്ദാക്കി.
സുഷമ സ്വരാജിന്‍റെ ഭൗതിക ശരീരം വൈകീട്ട് മൂന്ന് മണിക്ക് ഡൽഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.