രാമക്ഷേത്ര നിർമാണം അടുത്ത വർഷം ഒക്​ടോബറിൽ തുടങ്ങുമെന്ന്​ വി.എച്ച്​.പി

ഉഡുപ്പി: അയോധ്യയിലെ രാമക്ഷേത്രത്തി​​​െൻറ നിർമാണം 2018 ഒക്​ടോബറിൽ തുടങ്ങുമെന്ന്​ വി.എച്ച്​.പി. സംഘടനയുടെ അന്താരാഷ്​ട്ര ജോയിൻറ്​ സെക്രട്ടറി സുരേന്ദ്ര കുമാർ ജെയിനാണ്​ ഇക്കാര്യം അറിയിച്ചത്​. കർണാടകയിലെ ഉഡുപ്പിയിൽ നടക്കുന്ന ധർമ്മ സൻസ്ഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാമക്ഷേത്ര നിർമാണം 2018 ഒക്​ടോബർ 18ന്​ ആരംഭിക്കും. അടുത്ത ധർമ്മ സൻസ്ഥ അയോധ്യയിലായിരിക്കും നടക്കുക. രാമ​ക്ഷേത്രത്തി​​​െൻറ ഭരണനിർവഹണ കാര്യങ്ങൾ ഹിന്ദുക്കളായിരിക്കും നിർവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവത്​ രാമക്ഷേത്രത്തെ സംബന്ധിച്ച്​ പ്രസ്​താവന നടത്തിയതിന്​ പിന്നാലെയാണ്​ ജെയിനും വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തുന്നത്​.

അതേ സമയം, ബാബറി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. അലഹബാദ്​ ഹൈകോടതി വിധിക്കെതിരെയാണ്​ വിവിധ കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്​.

Tags:    
News Summary - Ram Temple Construction Would Begin in October 2018, Says VHP Leader-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.