രാമക്ഷേത്ര നിർമാണം: മോദി സർക്കാറിനെതിരെ ആർ.എസ്.എസ് നേതാവ്

ന്യൂഡൽഹി: രാമക്ഷേത്ര നിർമാണം വൈകുന്നതിൽ ബി.െജ.പിയെയും മോദി സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന ആർ.എസ ്.എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ അധികാരത്തിലുള്ളവർ തയ ാറാകണമെന്ന് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

ഇന്ന് അധികാരത്തിലുള്ളവർ രാമക്ഷേത്ര നിർമാണം യാഥാർഥ്യമാക്കുമെന്ന് വാക്ക് തന്നതാണ്. ഇപ്പോൾ അധികാരമുണ്ട്. അതു കൊണ്ട് ക്ഷേത്രം നിർമിക്കണം. ജനങ്ങളെ കേൾക്കാൻ സർക്കാർ തയാറാകണം. തങ്ങൾ അതിന് വേണ്ടി യാചിക്കുകയല്ല, വികാരം വെളിപ്പെടുത്തുകയാണ്. ജനങ്ങൾക്ക് രാമരാജ്യം ആവശ്യമാണെന്നും ജോഷി വ്യക്തമാക്കി.

രാമക്ഷേത്ര നിർമാണത്തിന് നിയമം ആവശ്യമെങ്കിൽ അത് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ട് ഡൽഹി റാംലീല മൈതാനത്ത് വി.എച്ച്.പി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു ആർ.എസ്.എസ് നേതാവ്.


Tags:    
News Summary - Ram temple modi govt Bhaiyyaji Joshi, RSS -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.