ഹൈദരാബാദിൽ ഫാസ്റ്റ് ഫുഡ് കടയിൽനിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ട് വയസുകാരൻ ബാലനെ എലി കടിച്ചു. ഹൈദരാബാദ് കോമ്പള്ളി പ്രദേശത്തുള്ള പ്രശസ്തമായ ഫാസ്റ്റ് ഫുഡ് കടയിലാണ് സംഭവം. കടയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആൺകുട്ടിയും മാതാപിതാക്കളും കൂടിയാണ് ലഘുഭക്ഷണം കഴിക്കാൻ കടയിൽ എത്തിയത്.
വാഷ് ഏരിയയിൽനിന്ന് ഡൈനിങ് ഏരിയയിലേക്ക് കടന്നുവന്ന വലിയ എലി കുട്ടിയുടെ ദേഹത്തേക്ക് ചാടിക്കയറി കടിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ചാടി എഴുന്നേറ്റ് കുട്ടിയെ രക്ഷപെടുത്തുന്നതും എലിയെ ദൂരേക്ക് തട്ടിത്തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇടതുകാലിൽ രണ്ടിടത്ത് എലി കടിച്ച പാടുണ്ട്. മാർച്ച് ഒമ്പതിനാണ് സംഭവം. ആർമി ഓഫിസർ കൂടിയായ കുട്ടിയുടെ പിതാവ് ഫാസ്റ്റ് ഫുഡ് കടക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.