ഛണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നു. സിധുവിന് പിന്നാലെ മന്ത്രി റസിയ സുൽത്താനയും രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് റസിയ സുൽത്താന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നവ്ജ്യോത് സിങ് സിധു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ റസിയ സുൽത്താനയും സ്ഥാനമൊഴിഞ്ഞത്.
പി.സി.സി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും രാജിവെച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായി സിധുവിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതാണ് സിധുവിന്‍റെ രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സിധീവിന്‍റെ നോമിനിയായാണ് ചന്നി മുഖ്യമന്ത്രിയായത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ഇരുവരും തമ്മില്‍ ഇടയുകയായിരുന്നു.
അതിനിടെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് വാർത്തകളുണ്ട്. എന്നാൽ തന്‍റെ സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമാണ് ഡൽഹിയിലെത്തിയതെന്ന് അമരീന്ദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.