ചെന്നൈ: ദേശീയ ജനസംഖ്യ രജിസ്റ്ററിലുൾപ്പെടുത്തിയ ഏതെങ്കിലും രേഖ ഹാജരാക്കണമെന്ന ബാങ്കിെൻറ പത്രപരസ്യത്തെ തുടർന്ന് പരിഭ്രാന്തരായ കായൽപട്ടണം നിവാസികൾ കൂട്ടത്തേ ാടെ ബാങ്ക് അക്കൗണ്ടുകൾ പിൻവലിക്കുന്നു. തൂത്തുക്കുടി ജില്ലയിലെ കായൽപട്ടണത്തെ സെൻ ട്രൽ ബാങ്ക് ഒാഫ് ഇന്ത്യ തമിഴ് പത്രങ്ങളിൽ നൽകിയ പരസ്യമാണ് ഇതിന് കാരണമായത്.
ബാങ്ക് അക്കൗണ്ട് ഉടമകൾ തങ്ങളുടെ വിവരങ്ങൾ (കെ.വൈ.സി) ഹാജരാക്കുന്നതിെൻറ ഭാഗമായി ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ സ്വീകാര്യമായ ഏതെങ്കിലും രേഖ ഹാജരാക്കണമെന്നായിരുന്നു പരസ്യം. ഇത് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കായൽപട്ടണത്ത് ഭീതി പടർത്തുകയായിരുന്നു. വിവാദമായ ദേശീയ പൗരത്വ നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് പുതിയ തെളിവുകളും രേഖകളും ചോദിക്കുന്നതെന്ന പ്രചാരണം ശക്തിപ്പെട്ടു. ഇതേ തുടർന്ന് ബാങ്കിൽ രണ്ടു ദിവസമായി അക്കൗണ്ടുടമകളുടെ വൻ തിരക്കാണ് അനുഭവെപ്പടുന്നത്.
അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിച്ചാണ് എല്ലാവരും മടങ്ങുന്നത്. മൂന്നു ദിവസത്തിനിടെ ഒരേ ബ്രാഞ്ചിൽനിന്ന് അഞ്ച് കോടിയോളം രൂപയുടെ നിക്ഷേപം പിൻവലിച്ചതായാണ് റിപ്പോർട്ട്. കെ.വൈ.സി പുതുക്കുന്നത് സാധാരണമാണെങ്കിലും ഇത്തവണ എൻ.പി.ആർ പ്രകാരമുള്ള രേഖ ഹാജരാക്കണമെന്ന അറിയിപ്പാണ് ഉപഭോക്തക്കളിൽ ആശങ്ക പടർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.