മുംബൈ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ മൊറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കഴിഞ്ഞ മൂന്നിന് നവിമുംബൈയിലെ വാശി അരമന പള്ളിയിലാണ് സ്വീകരണ ചടങ്ങ് നടന്നത്.
എല്ലാ വിഭാഗം മനുഷ്യരുടെയും ക്ഷേമം ഉറപ്പാക്കിയാലേ യഥാർത്ഥ വികസനം സാധ്യമാകുകയുള്ളൂവെന്ന് മറുപടി പ്രസംഗത്തിൽ കാതോലിക്കാ ബാവ പറഞ്ഞു. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൺഡെ, കല്യാൺ രൂപത അധ്യക്ഷൻ മാർ തോമസ് ഇലവനാൽ, ബോംബെ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ കുറിലോസ് തുടങ്ങിയവർ സംസാരിച്ചു.
ബോംബെ ഭദ്രസനത്തിന്റെ മാർ തിയോ ഫിലോസ് പുരസ്കാരം പുണെ സർവകലാശാല നിയമ പഠന വിഭാഗം മുൻ മേധാവി ഡോ. സി.ജെ സാമുവലിന് കാതോലിക്കാ ബാവ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.