ന്യൂഡല്‍ഹി: വിധവകളുടെ പെന്‍ഷന്‍ പ്രായം 40ല്‍നിന്ന് 18 ആയി കുറക്കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. മുന്‍ കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുമിത് ഘോഷ് തലവനായ സമിതിയാണ് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്.
നിലവില്‍ 40 വയസസ്സിനു മുകളിലുള്ള വിധവകള്‍ക്ക് പ്രതിമാസം 200 രൂപയാണ് നല്‍കുന്നത്. ഈ സംഖ്യ ഉയര്‍ത്തി 18 വയസ്സു മുതലുള്ളവര്‍ക്ക് നല്‍കണം. പുനര്‍വിവാഹത്തിനും സാമ്പത്തിക സഹായം നല്‍കി പുതിയജീവിതത്തിന് അവസരം നല്‍കണം. തൊഴില്‍ പരിശീലനം, വിദ്യാഭ്യാസം, വീട് എന്നിവ നല്‍കി പരാശ്രയമില്ലാതെ ജീവിക്കാനുള്ള സാഹചര്യവും സമൂഹത്തിലെ ദുര്‍ബല വിഭാഗമായ ഇവര്‍ക്ക് ഒരുക്കി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ നല്‍കുന്ന തുക തുച്ഛമാണ്. ഇത് കാലാനുസൃതമായി ഉയര്‍ത്തണം. നിലവില്‍ ദാരിദ്ര്യരേഖക്കുതാഴെയുള്ളവര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ നല്‍കുന്നത്. അതിനുപകരം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സഹായം നല്‍കണമെന്നും സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.