പണം ചോദിച്ചിട്ട്​ നൽകിയില്ല; തൊഴിൽരഹിതൻ ടെക്കിയായ ഭാര്യയെ കൊന്ന്​ സ്യൂട്ട്​കേസിലാക്കി കത്തിച്ചു

തിരുപ്പതി: ദിവസച്ചെലവിന്​ പണം നൽകാത്തതിനെ തുടർന്ന്​ തൊഴിൽരഹിതനായ യുവാവ്​ ടെക്കിയായ ഭാര്യയെ കൊലപ്പെടുത്തി. ചിറ്റൂർ ജില്ലയിലെ രാമസമുദ്രം സ്വദേശിനിയായ ഭുവനേശ്വരിയാണ്​ കൊല്ലപ്പെട്ടത്​. പ്രതിയായ ഭർത്താവ്​ ശ്രീകാന്ത്​ റെഡ്ഡിയെ പൊലീസ്​ ചൊവ്വാഴ്​ച അറസ്​റ്റ്​ ചെയ്​തു. 

ഹൈദരാബാദിലുള്ള ഒരു ബഹുരാഷ്​ട്ര കമ്പനിയിൽ ജോലി ചെയ്​തിരുന്ന ഭുവനേശ്വരിയെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. സ്യൂട്ട്‌കേസിലാക്കിയ കത്തിക്കരിഞ്ഞ മൃതദേഹം ജൂൺ 23 ന് ശ്രീ വെങ്കട രമണ റുയ (എസ്‌.വി.‌ആർ.‌ആർ) സർക്കാർ ജനറൽ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടിലാണ്​ കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം കൊണ്ടുവന്നുവെന്ന്​ കരുതപ്പെടുന്ന ചുവപ്പ്​ നിറത്തിലുള്ള സ്യൂട്ട്​കേസുമായി ശ്രീകാന്ത്​ താമസസമുച്ചയത്തി​ലേക്ക്​ വരുന്നതും പോകുന്നതും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്​.

'ചൊവ്വാഴ്ച ഉച്ചക്ക്​ കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങൾ ഉടനെ സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചു. കുറച്ച് എല്ലുകളും തലയോട്ടിയും ഒഴികെ ശരീരം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്​. ഡോക്ടർമാരുടെ സഹായത്തോടെ കത്തിക്കരിഞ്ഞ മൃതദേഹം കൂടുതൽ പരിശോധനക്കായി മോർച്ചറിയിലേക്ക് അയച്ചു'-തിരുപ്പതി അലിപിരി പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥൻ പറഞ്ഞു.

ശ്രീകാന്ത്​ റെഡ്ഡി ഭുവനേശ്വരിയെ കൊലപ്പെട​ുത്തിയ ശേഷം മൃതദേഹം സ്യൂട്ട്​കേസിലാക്കി കത്തിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തി.

ഐ.ടി മേഖലയിൽ തന്നെ ജോലി ചെയ്​തിരുന്ന ശ്രീകാന്തിന്​ കോവിഡ്​ കാലത്ത്​​ ജോലി നഷ്​ടപ്പെട്ടിരുന്നു. ഏറെ നാളായി ജോലിയില്ലാതെ വീട്ടിലിരിക്കുന്നതിനാൽ തന്നെ ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായാണ്​ റിപ്പോർട്ട്​. കടപ്പ ജില്ലയിലെ ബഡ്​വേൽ സ്വദേശിയാണ്​ ശ്രീകാന്ത്​. കോവിഡ്​ പശ്ചാത്തലത്തിൽ മൂന്ന്​ മാസമായി ഒന്നര വയസായ മകളോടൊപ്പം തിരുപ്പതിയിലായിരുന്നു ഇരുവരും താമസിച്ച്​ വന്നിരുന്നത്​. 

Tags:    
News Summary - refused to give money Unemployed man killed techie wife dumps body in suitcase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.