മുംബൈ: മയക്കുമരുന്ന് കേസിൽ മകൻ ആര്യന് ജാമ്യം ലഭിച്ചതിെൻറ സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാൻ. ആര്യൻ ജയിലിലായ ശേഷം പൊതുവേദികളിൽ എത്താത്ത ഷാരൂഖ്, വ്യാഴാഴ്ച തെൻറ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മുംബൈ, ബാന്ദ്രയിലെ ഷാരൂഖിെൻറ വസതിയായ മന്നത്തിലായിരുന്നു ഇവരുടെ ഒത്തുചേരൽ. ഷാരൂഖിെൻറ മാനേജർ പൂജ ദദ്ലാനിയും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു. ബോംബെ ഹൈകോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ അർബാസ് മർച്ചന്‍റ്, മുൻമുൺ ധമേച്ച എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ആര്യൻ ഖാൻ പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് നാളെ ഉണ്ടാകും.
2012 മുതൽ ഷാരൂഖ് ഖാന്റെ മാനേജരാണ് പൂജ ദദ്‌ലാനി. നടന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള അവർ, കേസിൽ ആര്യന് ജാമ്യം നിഷേധിച്ചപ്പോൾ പൊട്ടിക്കരഞ്ഞത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ആര്യെൻറ അഭിഭാഷക സംഘം ജാമ്യം കിട്ടിയതിനുപിന്നാലെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. 'ആര്യൻ ഖാനെ ഒടുവിൽ ഹൈക്കോടതി ജാമ്യത്തിൽ വിട്ടയച്ചു. 2021 ഒക്‌ടോബർ 2-ന് കസ്റ്റഡിയിലെടുത്ത ആദ്യ നിമിഷം മുതൽ ഞങ്ങൾ ഉയർത്തിയ, ആര്യൻ മയക്കുമരുന്ന് കൈവശം വെച്ചിട്ടില്ല, തെളിവില്ല, ഉപഭോഗമില്ല, ഗൂഢാലോചനയില്ല എന്ന ഞങ്ങളുടെ വാദം കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്'-പ്രസ്താവന പറയുന്നു.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തന്‍റെ വാട്സ്ആപ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യൻ കോടതിയിൽ വാദിച്ചത്.
ആര്യൻ ഖാന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഒക്‌ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.ആര്യന്‍റെ സുഹൃത്തായ ബോളിവുഡ് താരം അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളിൽ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു.
ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് 22കാരിയായ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവർ എത്തിയില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതാമാെണന്നായിരുന്നു അനന്യയുടെ പ്രതികരണം. ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബർ മൂന്നിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് മർചന്‍റ്, മുൺമുൺ ധമേച്ച എന്നിവരും പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.