ന്യൂഡല്‍ഹി: രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ തന്നെ ശൂർപ്പണഖയെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാം എന്ന കുറിപ്പോടെ 2018ൽ മോദി പാർലമെന്റിൽ തനിക്കെതിരെ നടത്തിയ പരാമർശത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് രേണുക ചൗധരി തീരുമാനം വ്യക്തമാക്കിയത്.
പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി രാജ്യസഭയിൽ സംസാരിക്കുമ്പോൾ അന്നത്തെ സഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ ശാസന രേണുക ചൗധരി ചിരിച്ചുകൊണ്ട് നേരിട്ടിരുന്നു. പിന്നാലെ, രേണുകയെ തടയരുതെന്നും രാമായണം സീരിയലിനു ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ചിരി കേൾക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂർപ്പണഖയെ ആണെന്നാണ് രേണുക ചൗധരിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.