മുംബൈ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ പ ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റി പകരം നിതിൻ ഗഡ്കരിയെ കൊണ്ടുവരണമെന്ന് ആർ.എ സ്.എസ് നേതൃത്വത്തിന് മഹാരാഷ്ട്ര സർക്കാറിനു കീഴിലെ കർഷക പാനൽ അധ്യക്ഷെൻറ കത്ത്. വസന്തറാവു നായിക് സേഥി സ്വാവലമ്പൻ മിഷൻ അധ്യക്ഷൻ കിഷോർ തിവാരിയാണ് ‘അഹങ്കാരികളായ’ നേതാക്കളെ മാറ്റാൻ ആവശ്യപ്പെട്ട് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനും ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിക്കും കത്തുനൽകിയത്. മെട്രോ റെയിൽ ശിലാസ്ഥാപനത്തിനും മറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയ ചൊവ്വാഴ്ചയാണ് തിവാരി കത്ത് നൽകിയത്.
‘അഹങ്കാരികളായ’ നേതാക്കൾ ജി.എസ്.ടി, നോട്ട് നിരോധനം പോലുള്ള വിനാശകരമായ നയങ്ങൾ നടപ്പാക്കിയതിെൻറ പ്രതിഫലനമാണ് അഞ്ച് സംസ്ഥാനങ്ങളിലെ പരാജയം. തീവ്രതയും ഏകാധിപത്യവും പ്രയോഗിക്കുന്ന നേതാക്കൾ രാജ്യത്തിനും സമൂഹത്തിനും അപകടമാണ്. മോദി-അമിത് ഷാമാരുടെ ഏകാധിപത്യ സ്വഭാവം രാജ്യത്ത് ഭീതി വിതച്ചു. അത് തിരുത്തണമെങ്കിൽ അവരെ മാറ്റി ഗഡ്കരിയെ പോലുള്ള സൗമ്യനും മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുന്ന ഒരാളെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്-തിവാരി തെൻറ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.