ന്യൂഡൽഹി: അനധികൃത കുടിേയറ്റക്കാരായ റോഹിങ്ക്യകളെ നാടുകടത്തുമെന്നും പരമാവധി പേർക്ക് അഭയം നൽകിയ ഇന്ത്യയെ അക്കാര്യം പഠിപ്പിേക്കണ്ടെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു. അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷനോ മറ്റ് അന്താരാഷ്ട്ര സംഘടനകളോ റോഹിങ്ക്യകളെ അഭയാർഥികളായി അംഗീകരിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.
നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുകതന്നെ ചെയ്യുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആഭ്യന്തര സഹമന്ത്രി അറിയിച്ചു. നാം നിയമവഴി സ്വീകരിക്കുേമ്പാൾ മനുഷ്യത്വമില്ലായ്മയെന്ന് കുറ്റപ്പെടുത്തുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. വിഷയത്തിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, രണ്ടു റോഹിങ്ക്യൻ അഭയാർഥികൾ തങ്ങളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പടിഞ്ഞാറൻ രാഖൈൻ സ്റ്റേറ്റിലെ കലാപാനന്തരം നിരവധി പേരാണ് ഇന്ത്യയിലേക്ക് അഭയാർഥികളായെത്തിയത്. രാജ്യത്ത് 14,000 അംഗീകൃത റോഹിങ്ക്യൻ അഭയാർഥികളുണ്ട്. 40,000 പേർ അനധികൃതമായി തങ്ങുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.