ന്യൂഡൽഹി: മകൻ മരിച്ച മുൻ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്ക് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല അനുശോചനം അറിയിച്ചു. കഴിഞ്ഞദിവസം ഹൃദയാഘാതം മൂലമാണ് ബന്ദാരുവിെൻറ 21 വയസ്സുള്ള മകൻ മരിച്ചത്. എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർഥിയായിരുന്ന വൈഷ്ണവ് അത്താഴം കഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ മരിക്കുേമ്പാഴുള്ള ദുഃഖം തനിക്കറിയാമെന്നും ദത്താത്രേയ കുടുംബത്തെ തെൻറ ഹൃദയത്തിൽ തട്ടിയുള്ള അനുശോചനം അറിയിക്കുന്നുവെന്നും രാധിക ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജയ് ഭീം എന്നെഴുതിയാണ് രാധികയുടെ കുറിപ്പ് പൂർത്തിയാകുന്നത്. 2016 ജനുവരി 17നാണ് ഹൈദരാബാദ് സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുല ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുന്നത്.
അന്നത്തെ തൊഴിൽമന്ത്രി ദത്താത്രേയയുടെ നിർദേശപ്രകാരമെടുത്ത ദലിത് വിദ്യാർഥി വിരുദ്ധ നടപടികളാണ് രോഹിതിെൻറ മരണത്തിൽ കലാശിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ നടത്തുന്ന ദലിത് വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവായ അദ്ദേഹം വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നതായും പറയുന്നു. രോഹിതിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന പരാതിയിൽ പ്രധാന കുറ്റാരോപിതനായിരുന്നു ദത്താത്രേയ എങ്കിലും ജസ്റ്റിസ് എ.കെ.രൂപൻവാൾ ഏകാംഗ ജുഡീഷ്യൽ കമീഷൻ അദ്ദേഹത്തെ പിന്നീട് കുറ്റമുക്തനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.