2000,500 രൂപയുടെ നോട്ടുകൾ ആവശ്യമില്ല- ചന്ദ്രബാബു നായിഡു

അമരാവതി: 2000,500 രൂപയുടെ നോട്ടുകൾ രാജ്യത്ത്​ ആവശ്യമില്ലെന്ന്​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂല്യം കൂടിയ നോട്ടുകൾ നിരോധിച്ചാൽ പണം​ കൊടുത്ത്​ വോട്ട്​ വാങ്ങുന്ന പ്രവണത അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2,000,500 രൂപയുടെ നോട്ടുകൾ ആവശ്യമില്ല. 100,200 രൂപയുടെ നോട്ടുകളാണ്​ ആവശ്യം. വലിയ ഇടപാടുകൾ ഒാൺലൈനിലൂടെ നടത്തണം. ഇതുവഴി രാജ്യത്ത്​ അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണക്കുന്ന മുഖ്യമന്ത്രിയാണ്​ ചന്ദ്രബാബു നായിഡു. നവംബർ എട്ടിന്​ 1000,500 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതിനൊപ്പം 2000  രൂപ നോട്ട്​ ഇറക്കിയതിലെ അനിഷ്​ടവും അദ്ദേഹം രേഖപ്പെടുത്തി.

Tags:    
News Summary - Rs 2,000, 500 notes not needed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.