ലഖ്നോ: മുസ്ലിംകൾക്ക് നമസ്കാര ചടങ്ങും ഖുർആൻ പരായണവും ഒരുക്കി ആർ.എസ്.എസും അവരുടെ സംഘടനയായ രാഷ്ട്രീയ മുസ്ലിം മഞ്ചും. ഉത്തർപ്രദേശിലെ അയോധ്യ സരയു നദിക്കരയിൽ വ്യാഴാഴ്ചയാണ് ചടങ്ങുകൾ. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിെൻറ പിന്തുണയോടെയാണ് പരിപാടി- ന്യൂസ് 18 ചാനൽ റിപ്പോർട്ട് ചെയ്തതാണിത്.
1500 മുസ്ലിം പുരോഹിതരും ഹൈന്ദവ തീർഥാടകരും ചടങ്ങിനെത്തുമെന്ന് സംഘാടകർ അവകാശപ്പെട്ടു. അയോധ്യയിലെ 200 സൂഫിവര്യന്മാരുടെ ദർഗ സന്ദർശനവുമുണ്ടാകും. ‘രാം കി പൈദി ഘട്ടി’ലാണ് ഖുർആൻ പാരായണം.
‘മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാൻ അയോധ്യയിൽ മുസ്ലിംകളെ അനുവദിക്കുന്നില്ലെന്ന പ്രചാരണം നടക്കുന്നുണ്ട്. അയോധ്യയെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതു ശരിയല്ലെന്ന് തെളിയിക്കാൻ കൂടിയാണ് ചടങ്ങ്’ -ലഖ്നോ സർവകലാശാലയിലെ ഇസ്ലാമിക് പഠനവകുപ്പ് പ്രഫസറും മുസ്ലിം രാഷ്ട്രീയ മഞ്ചിെൻറ ഭാരവാഹിയുമായ ശബാന പറഞ്ഞു. ആർ.എസ്.എസ് മുസ്ലിംകൾക്ക് എതിരാണെന്ന തെറ്റിദ്ധാരണ തിരുത്താനുള്ള ശ്രമമാണിത് -അവർ തുടർന്നു. മതസൗഹാർദത്തിനുവേണ്ടി പുരോഹിതർ പ്രാർഥന നടത്തുമെന്ന് രാഷ്ട്രീയ മുസ്ലിം മഞ്ച് കൺവീനർ മഹീർദ്വാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.