യൂനികോൺ സ്റ്റാർട്ട്-അപ്പ് ഗ്രൂപ്പിൽ നടന്ന റെയ്ഡിൽ കണക്കിൽപ്പെടാത്ത 224 കോടി രൂപ കണ്ടെത്തി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയും താനെയും ആസ്ഥാനമായുള്ള യൂനികോൺ സ്റ്റാർട്ടപ്പ് ഗ്രൂപ്പിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ കണക്കുകൾ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തിയതായി റിപ്പോർട്ട്. ഏകദേശം 224 കോടി രൂപയുടെ കണക്കിൽ പെടാത്ത വരുമാനമാണ് ആദായ നികുതി വകുപ്പിന് കണ്ടെത്താനായത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 23 സ്ഥലങ്ങളിലാണ് മാർച്ച് ഒമ്പതിന് പരിശോധന നടത്തിയത്.

യൂനികോൺ സ്റ്റാർട്ട്-അപ്പ് ഗ്രൂപ്പ് നിർമാണ സാമഗ്രികളുടെ മൊത്തവ്യാപാരത്തിലും ചില്ലറ വിൽപ്പനയിലും ഏർപ്പെട്ടിട്ടുണ്ട്. അതോടൊപ്പം 6,000 കോടിയലധികം രൂപയുടെ വാർഷിക വിറ്റുവരവുള്ള പാൻ-ഇന്ത്യയിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ടെന്ന് നികുതി വകുപ്പിന്റെ നയരൂപീകരണ ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് [സി.ബി.ഡി.റ്റി] പ്രസ്താവനയിൽ പറഞ്ഞു.

കണക്കിൽ പെടാത്ത ഒരു കോടി രൂപയും 22 ലക്ഷം രൂപയുടെ ആഭരണങ്ങളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറ‍യുന്നു. സംഘം വ്യാജ പർച്ചേസുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും കണക്കിൽ പെടാത്ത ഭീമമായ പണച്ചെലവ് നടത്തുകയും താമസ സൗകര്യങ്ങൾക്കായി 400 കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്തതിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

''ഗ്രൂപ്പുകൾ ഉയർന്ന പ്രീമിയത്തിൽ ഓഹരികൾ ഇഷ്യൂ ചെയ്തുകൊണ്ട് ഗ്രൂപ്പ് മൗറീഷ്യസ് റൂട്ട് വഴി വൻതോതിൽ വിദേശ ധനസഹായം നേടിയതായി കണ്ടെത്തിയിട്ടുണ്ട്. മുംബൈ, താനെ ആസ്ഥാനമായുള്ള ചില ഷെൽ കമ്പനികളുടെ സങ്കീർണ്ണമായ ഹവാല ശൃംഖലയും കണ്ടെത്താനായി.'' -സി.ബി.ഡി.റ്റി പ്രസ്താവനയിൽ പറഞ്ഞു.

താമസ സൗകര്യത്തിനുള്ള എൻട്രികൾ നൽകുന്നതിന് ഷെൽ കമ്പനികളുടെ വ്യാജ കടലാസുകൾ നിലവിലുണ്ടെന്നും താമസ സൗകര്യങ്ങൾക്ക് വേണ്ടി മാത്രം 1,500 കോടി രൂപയുടെ വരുമാനമുണ്ടെന്നും സി.ബി.ഡി.റ്റിയുടെ പ്രാഥമിക വിശകലനത്തിൽ പറയുന്നു.

Tags:    
News Summary - Rupees 224 Crore Unaccounted Income Found In Raids At Unicorn Start-Up Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.