ഐക്യത്തിന്റെ സൂചന നൽകി ഭാരത് ജോഡോ യാത്രയുടെ വിഡിയോ പുറത്തിറക്കി സചിൻ പൈലറ്റ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി പുതിയ വിഡിയോ പുറത്തിറക്കി സചിൻ പൈലറ്റ്. അശോക് ഗെഹ്ലോട്ടുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിയിച്ച് ഐക്യത്തിന്റെ സൂചനകൾ നൽകിയതിന് പിന്നാലെയാണ് സചിൻ പൈലറ്റിന്റെ വിഡിയോ പുറത്തുവന്നത്. എല്ലാവരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാവണമെന്ന് സചിൻ പൈലറ്റ് ആഹ്വാനം ചെയ്തു.

കുട്ടികൾക്കൊപ്പം ദേശീയപതാകയുമായി ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാൻ പോകുന്ന സചിൻ പൈലറ്റാണ് വിഡിയോയിലുള്ളത്. രാജസ്ഥാൻ മുഴുവൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുന്നു, നിങ്ങളോ ?, എന്ന ചോദ്യം ഉയർത്തിയാണ് സചിൻ പൈലറ്റിന്റെ വിഡിയോ അവസാനിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഗുജറാത്തിലെ ഗുജ്ജാർ സമൂഹം ഭീഷണി മുഴക്കിയിരുന്നു. പെലറ്റിനെ മുഖ്യമന്ത്രിയാക്കാത്തതിനെ തുടർന്നായിരുന്നു ഭീഷണി. നേരത്തെ അശോക് ഗെഹ്ലോട്ട് സചിൻ പൈലറ്റിനെ വഞ്ചകൻ എന്ന് വിളിച്ചത് വിവാദമായിരുന്നു. പിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപ്പെട്ടാണ് ഇരുവർക്കുമിടയിലെ മഞ്ഞുരുക്കിയത്.


Tags:    
News Summary - Sachin Pilot's New Video As Rahul Gandhi's Yatra Enters Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.