പുൽവാമ ഭീകരാക്രമണത്തിന്​ കാർ എത്തിച്ചുനൽകിയ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: കശ്​മീരിലെ അനന്ത്​നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ സൈനികനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഇ വരിലൊരാൾ ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ്​ സംഘത്തിനുനേരെ നടന്ന ചാവേറാക്രമണത്തിന്​ ഉപയോഗിക്കാൻ വാഹനം നൽക ിയ സജ്ജാദ്​ മഖ്​ബൂൽ ഭട്ടാണെന്ന്​ പറയുന്നു​. മറ്റൊരാൾ ചാവേറായി പ്രവർത്തിച്ചയാളെ പരിശീലിപ്പിച്ച തസ്​വീഫ്​ ഭട ്ടാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ, ഇക്കാര്യം സൈന്യം സ്​ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തെ കെട്ടിടത്തിൽ ഒരു ഭീകരൻകൂടി ഒളിച്ചിരിക്കുന്നതായാണ്​ സംശയം. ഇവരെല്ലാം പാകിസ്​താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്​.

പുൽവാമ ആക്രമണത്തിന്​ ഉപയോഗിച്ച മാരു​തി ഇക്കോ വാനി​​െൻറ ഉടമയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിരിച്ചറിഞ്ഞിരുന്നു. 17 വയസ്സുള്ള സജ്ജാദ്​ ഈ ആക്രമണശേഷം ഒളിവിലായിരുന്നു. ഇയാൾ എ.കെ 47 തോക്കുമെടുത്ത്​ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീവ്രവാദി ഗ്രൂപ്പിൽ ചേരുംമുമ്പ്​ ഇവിടത്തെ ഹയർ സെക്കൻഡറി സ്​കൂളിൽ 12ാം ക്ലാസ്​ വിദ്യാർഥിയായിരുന്നു സജ്ജാദ്​.

തിങ്കളാഴ്​ച പുൽവാമയിലെ ഗ്രാമത്തിൽ സൈനിക വാഹനത്തിനുനേരെ ആക്രമണം നടന്നിരുന്നു. ഫെബ്രുവരിയിൽ സി.ആർ.പി.എഫ്​ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടന്ന സ്​ഥലത്തുനിന്ന്​ 27 കിലോമീറ്റർ അകലെയാണ്​ ഈ പ്രദേശം. തിങ്കളാഴ്​ചത്തെ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്​ചതന്നെ അനന്ത്​നാഗിലുണ്ടായ ഏറ്റുമുട്ടലിൽ പട്ടാളത്തിലെ മേജർ കൊല്ലപ്പെടുകയും മൂന്നു​ സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

മേജർ കേതൻ ശർമയാണ്​ ഇവിടെ വീരമൃത്യു വരിച്ചത്​. ഭീകരവിരുദ്ധ നടപടികൾ പുരോഗമിക്കവെ, കശ്​മീരിൽ അഞ്ചു ദിവസത്തിനിടെ സൈന്യത്തിന്​ 10 പേരെയാണ്​ നഷ്​ടമായത്​. അ​തി​നി​ടെ, പു​ൽ​വാ​മ​യി​ൽ ര​ണ്ട്​ തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മ​പാ​ത ഉ​പേ​ക്ഷി​ച്ച്​ കീ​ഴ​ട​ങ്ങി​യ​താ​യി ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​വ​രു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച്​ പേ​രു​വി​വ​ര​ങ്ങ​ൾ പു​​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags:    
News Summary - Sajjad Bhat, Owner of Car Used in Pulwama Attack, Killed in Gunfight With Security Forces- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.