സൽമാൻ ഖാനും പിതാവിനും വധഭീഷണി

മുംബൈ: നടൻ സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്. ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് പോലെ കൊല്ലുമെന്നാണ് ഭീഷണി. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് കത്ത് കണ്ടെത്തിയത്. സംഭവത്തിൽ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സലിം ഖാന്റെ സുരക്ഷ ജീവനക്കാരനാണ് കത്ത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. സലിം ഖാൻ പതിവായി നടക്കാൻ പോകാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. കത്ത് ഉപേക്ഷിച്ചവരെ കണ്ടെത്താൻ ബസ് സ്റ്റാൻഡ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

നേരത്തെ ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവും സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ബിഷ്‌ണോയി സമൂഹം വിശുദ്ധ മൃഗമായി കാണുന്ന മാനിനെ വേട്ടയാടിയതിനെ തുടർന്നായിരുന്നു വധഭീഷണി. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുല്‍ കൊലപാതക കേസില്‍ 2020ല്‍ അറസ്റ്റിലായിരുന്നു. 

Tags:    
News Summary - Salman Khan and his father receive death threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.