ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യപങ്ക് വഹിച്ച അമ്മമാർക്കും സഹോദരിമാർക്കും കോൺഗ്രസ് അധ്യക്ഷൻ രാഹ ുൽ ഗാന്ധിയുടെ സല്യൂട്ട്. സ്ഥാനാർഥികളായവർക്ക് മാത്രമല്ല വോട്ട് ചെയ്ത് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികള ായവർക്കും രാഹുൽ അഭിവാദ്യമർപ്പിച്ചു.
‘‘ഇന്ന് തെരഞ്ഞെടുപ്പിെൻറ ഏഴാമത്തെതും അവസാനത്തേതുമായ ഘട്ടമാണ്. സ്ഥാനാർഥികളായി മാത്രമല്ല, അർപ്പണ ബോധമുള്ള വോട്ടർമാരായും നമ്മുടെ അമ്മമാരും സഹോദരിമാരും ഇൗ തെരഞ്ഞെടുപ്പിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ ശബ്ദം കേൾക്കേണ്ടതുണ്ട്. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു.’’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Today is the 7th and last phase of polling. Our mothers and sisters have played a key role in these elections, not just as candidates, but also as committed voters whose voices must be heard. I salute them all. #AbHogaNYAY pic.twitter.com/2qspqzkKvY
— Rahul Gandhi (@RahulGandhi) May 19, 2019
മുപ്പത് സെക്കൻറ് ദൈർഘ്യമുള്ള വിഡിയോയും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. തുല്യ അവസരത്തിനും ബഹുമാനത്തിനും രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതിനും വേണ്ടി വനിതാ വോട്ടർമാർ ആവശ്യമുന്നയിക്കുന്നതാണ് വിഡിയോ. കോൺഗ്രസിെൻറ ന്യായ് പദ്ധതിയിൽ പ്രതീക്ഷയർപ്പിക്കുന്നതായും വിഡിയോയിൽ വനിതകൾ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.