മങ്കി പോക്സ് സംശയം; യു.പിയിൽ അഞ്ച് വയസുകാരിയുടെ സാമ്പിൾ പരിശോധനക്കയച്ചു

മങ്കി പോക്സ് ബാധയാണെന്ന സംശയത്തെ തുടർന്ന് ഉത്തർരൽദേശിൽ അഞ്ച് വയസുകാരിയുടെ സാമ്പിൾ വിദഗ്ധ പരിശോധനക്ക് അയച്ചു. പരിശോധനക്കായി അഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ സാമ്പിൾ ശേഖരിച്ചതായി ഗാസിയാബാദിലെ ചീഫ് മെഡിക്കൽ ഓഫീസർ (സി.എം.ഒ) വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ശരീരത്തിൽ ചൊറിച്ചിലും വ്രണവുമുള്ളതായി കണ്ടതിനാൽ മുൻകരുതൽ നടപടിയായാണ് പരിശോധനക്ക് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

"കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുട്ടിയോ അടുത്ത ബന്ധമുള്ളവരോ കഴിഞ്ഞ ഒരു മാസമായി വിദേശയാത്ര നടത്തിയിട്ടില്ല'' -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Samples of 5-year-old UP girl collected for monkeypox testing, says official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.