പട്ടികജാതി വിദ്യാർഥികളെകൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; തമിഴ്നാട്ടിൽ അധ്യാപികക്കെതിരെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ പട്ടികജാതി വിദ്യാർഥികളെ പ്രധാന അധ്യാപിക നിർബന്ധിച്ച് ശുചിമുറി വൃത്തിയാക്കിപ്പിച്ചതായി പരാതി. ഇറോഡ് ജില്ലയിലെ പാലക്കരായ് പഞ്ചായത്ത് യൂനിയൻ സർക്കാർ സ്കൂളിലാണ് സംഭവം. പ്രധാന അധ്യാപിക ഗീത റാണി സ്കൂളിലെ ആറ് പട്ടികജാതി വിദ്യാർഥികളെക്കൊണ്ട് നിർബന്ധിച്ച് ശുചി മുറി വൃത്തിയാക്കിപ്പിച്ചതായി പരാതിയിൽ പറയുന്നു.

സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയുടെ മാതാവ് ജയന്തിയാണ് അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രധാന അധ്യാപിക ദിവസവും ശുചിമുറി കഴുകിപ്പിച്ചതായി മകൻ പറയുന്നതെന്ന് ജയന്തി പറഞ്ഞു.

ഗീതറാണി ഒളിവിലാണെന്നും ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പട്ടികജാതി, പട്ടികവർഗ ആക്ട് പ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.  

Tags:    
News Summary - Scheduled Caste Students Made To Clean Toilet In Tamil Nadu School, Case Filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.