പുൽവാമ (ജമ്മു കശ്മീർ): ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിന്‍റെ അനന്തിരവൻ തൽഹാ റാഷിദിനെ സൈന്യം വധിച്ചു. ഇയാളെ കൂടാതെ രണ്ടു തീവ്രവാദികളെയും സൈന്യം വധിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ ജയ്ഷെ മുഹമ്മദിന്‍റെ ഡിവിഷണൽ കമാണ്ടർ മുഹമ്മദ് ഭായി ആണ്.
ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പ്രദേശവാസിയായ വസീം എന്നയാൾക്കും വെടിവെപ്പിനിടെ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിൽ പുൽവാമ ജില്ലയിലെ അഗ് ലാർ കാന്തിയിലായിരുന്നു സംഭവം.
രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളും സംഭവ സ്ഥലത്ത് നിന്നും സേന പിടിച്ചെടുത്തു. പ്രദേശത്ത് കേന്ദ്ര പൊലീസ് സേനയുടെ 182, 183 ബറ്റാലിയനുകളും 44 രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പൊലീസും ഭീകരർക്കായി സംയുക്ത തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തതും ഇതേ ഭീകരർ തന്നെയാണെന്ന് റിപ്പോർട്ട്. ഇൗ സംഭവത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.