ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും ആർ.എസ്.എസ് പ്രചാരകനുമായിരുന്ന ല ഗണേശൻ മണിപ്പൂർ ഗവർണറായി നിയമിതനായി. ഞായറാഴ്ചയാണ് ഗണേശനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
ഈ മാസമാദ്യം നെജ്മ ഹെപ്തുല്ല രാജിവെച്ച ഒഴിവിലാണ് ഗണേശൻ ഗവർണറായി നിയമിതനായത്. രാഷ്ട്രപതി ഭവനിൽ നിന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
''തെൻറ സേവനങ്ങൾ വിലമതിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയിൽ എവിടെ ജോലി ചെയ്യാനും ഞാൻ തയാറാണ്. എെൻറ അനുഭവത്തിൽ എല്ലായിടത്തുമുള്ള ഇന്ത്യയും ഒന്നാണ്'' - ല ഗണേശൻ പ്രതികരിച്ചു.
വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഗണേശൻ തഞ്ചാവൂർ സ്വദേശിയാണ്. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.