കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നടനും തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവുമായ ഹിരൺ ചാറ്റർജി പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നു.
വ്യാഴാഴ്ച ബംഗാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ ഹിരൺ ചാറ്റർജി ബി.ജെ.പി അംഗത്വമെടുക്കുകയായിരുന്നു. രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് സന്ദർശനത്തിനാണ് അമിത് ഷാ ബംഗാളിലെത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷും ചടങ്ങിൽ പങ്കെടുത്തു.
ബംഗാളി നടനായ യഷ് ദാസ്ഗുപ്ത ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് ഹിരൺ ചാറ്റർജിയുടെ ബി.ജെ.പിയുടെ പ്രവേശനം. തൃണമൂൽ വിടുന്നകാര്യം ഹിരൺ ചാറ്റർജി േനരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക് ബഹുമാനം ലഭിക്കുന്നിടത്തേക്ക് താൻ പോകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രതികരണം.
ഏപ്രിൽ -മെയ് മാസങ്ങളിലാണ് ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി നോതാക്കളാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.