ചെന്നൈ: ചെന്നൈയിൽ ശാഹീൻ ബാഗ് മോഡൽ രാപ്പകൽ സമരം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. വണ്ണാറപ്പേട്ടിലെ സമരം 11 ദ ിവസം പിന്നിടുമ്പോൾ നഗരത്തിലെ പുളിയംതോപ്പിൽ പുതിയ രാപ്പകൽ സമരം ആരംഭിച്ചു.
പുളിയംതോപ്പ് ആട്ടുതൊട്ടിയി ൽ വെള്ളിയാഴ്ച വൈകീട്ടാണ് സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ഓളം പേർ സമരത്തിലുണ്ട്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
നിലവിൽ വണ്ണാറപ്പേട്ട്, മന്നടി, പുളിയംതോപ്പ് എന്നിവിടങ്ങളിലാണ് ചെന്നൈയിൽ മാത്രം രാപ്പകൽ സമരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.