മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് ബോളിവുഡ് നടി ഊർമിമ മതോണ്ട്കറിനെ നാമനിർദേശം ചെയ്ത് ശിവസേന. സേന വക്താവ് സഞ്ജയ് റാവത്താണ് മതോണ്ട്കറിനെ നാമനിർദേശം ചെയ്ത വിവരം അറിയിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സേന സ്ഥാനാർഥിയായി നിയമസഭാ കൗൺസിലിലേക്ക് പോകാൻ മതോണ്ട്കർ സമ്മതമറിയിക്കുകയായിരുന്നു.
നിയമസഭാ കൗൺസിലിലേക്ക് ഗവർണറുടെ ക്വാട്ടയിൽ 12 സ്ഥാനാർഥികളേയാണ് മഹാവികാസ് അഖാഡി നാമനിർദേശം ചെയ്യുക. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര മന്ത്രിസഭ ചർച്ച നടത്തിയതിന് പിന്നാലെയാണ് ഊർമിളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
അതേസമയം, ഊർമിളയെ ശിവസേനയുടെ വക്താവായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ഊർമിള മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ ഗോപാൽ ഷെട്ടിയോട് തോറ്റു. നിയമസഭയുടെ ഉപരിസഭയിലേക്ക് ശിവസേന, കോൺഗ്രസ്, എൻ.സി.പി എന്നിവർ നാല് വീതം അംഗങ്ങളെ നാമനിർദേശം ചെയ്തുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.