ന്യൂഡൽഹി: യുവതിക്കൊപ്പമുള്ള ചിത്രം ഓൺലൈൻ വഴി മോശമായി രീതിയിൽ പ്രചരിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ''കുറച്ച് നല്ല മനുഷ്യരും അവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് മനസിലാകുന്നത്. നൂറുകണക്കിനാളുകൾ പങ്കെടുത്ത ഒരു പരിപാടിക്കിടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തതിന് നിപരാധിയായ ഈ പെൺകുട്ടി ഒരുപാട് സഹിച്ചു. നിങ്ങളുടെ രോഗാതുരതമായ മനസ് സ്വന്തം കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കൂ''- എന്നായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തത്.
രാഷ്ട്രീയ നേട്ടത്തിനായിശശി തരൂരിനൊപ്പമുള്ള ഫോട്ടോ നിരവധിയാളുകൾ മോശമായി പ്രചരിപ്പിക്കുന്നത് കണ്ട് ഹൃദയം തകർന്നുപോയി എന്ന് കാണിച്ച് പെൺകുട്ടിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഞാൻ കൂടി ക്ഷണിതാവായ ലിറ്ററേച്ചർ ഫെസ്റ്റിൽ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. വലിയ എഴുത്തുകാരനായ അദ്ദേഹത്തിനൊപ്പം നിന്ന് പലരും ഫോട്ടോ എടുക്കുന്നുണ്ട്. അങ്ങനെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്തതാണ്. അല്ലാതെ രാഷ്ട്രീയമായതോ സ്വകാര്യമായതോ ഒരു തരത്തിലുള്ള കഥകളും അതിനു പിന്നിലില്ല. എന്നാൽ ആളുകൾ നൂറുകണക്കിന് കഥകൾ മെനയാൻതുടങ്ങി. രാഷ്ട്രീയ നേട്ടത്തിനായി ഈ ചിത്രം ആളുകൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ തകർന്നുപോയി. യുവതി എഴുതി. സൈബർ ആക്രമണത്തിനു ശേഷം ഈ ഫോട്ടോ എടുത്തുമാറ്റാൻ അവർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.