നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്തുവിട്ട് യെച്ചൂരി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​​​​െൻറ മുംബൈ ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് കേസിലെ പ്രതി നീരവ്​ മോദിയെ രക്ഷപ്പെടാൻ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം സ്വിറ്റ്സര്‍ലണ്ടിലെ ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇയാൾ വേദി പങ്കിട്ടെന്ന് യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു. ഇതേക്കുറിച്ച്‌ കേന്ദ്രം വിശദീകരിക്കണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി വേദി പങ്കിടുന്ന ചിത്രവും യെച്ചൂരി പുറത്തുവിട്ടിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്ത് വരുന്നതിന് മുമ്പ് നീരവ് മോദി സ്വിറ്റ്സർലാന്‍റിലേക്ക് കടന്നിരുന്നു. 11,360 കോടി രൂപയുടെ തട്ടിപ്പാണ്​ ബാങ്കിൽ നടന്നത്​. വിവിധ അക്കൗണ്ടുകളിലേക്ക്​ തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

നീ​ര​വ്​ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​നെ സ​മീ​പി​ച്ച്​ വി​ദേ​ശ വ്യാ​പാ​ര​ത്തി​നു​ള്ള ‘ലെ​റ്റ​ർ ഒാ​ഫ്​ ക്രെ​ഡി​റ്റ്​’ (ബാ​ങ്ക്​ ഗാ​ര​ൻ​റി) ആ​വ​ശ്യ​പ്പെടുകയും ​ഇ​തി​നു​ള്ള തു​ക നീ​ര​വ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കുകയുമായിരുന്നു. എന്നാൽ, ഇൗ ​തു​ക ബാ​ങ്കി​​​​​​​​​െൻറ വ​ര​വ്​ പു​സ്​​ത​ക​ത്തി​ൽ ചേ​ർ​ക്കാ​തെ ത​ന്നെ ബാ​ങ്ക്​ ഗാ​ര​ൻ​റി ന​ൽ​കി​യാ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​ത്. 

പി.​എ​ൻ.​ബി​യു​ടെ ലെ​റ്റ​ർ ഒാ​ഫ്​ ​ക്രെ​ഡി​റ്റ്​ കാ​ണി​ച്ച്​ നീ​ര​വ്​ ചി​ല ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ളെ സ​മീ​പി​ച്ച്​ വ്യാ​പാ​ര​ത്തി​ന്​ വാ​യ്​​പ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2010ലാ​ണ്​ ഇൗ ​ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. അ​ടു​ത്ത​യി​ടെ നീ​ര​വി​​​​​​​​​െൻറ ക​മ്പ​നി വീ​ണ്ടും ബാ​ങ്ക്​ ഗാ​ര​ൻ​റി​ക്കാ​യി പി.​എ​ൻ.​ബി​യെ സ​മീ​പി​ച്ച​തേ​ാ​െ​ട​യാ​ണ്​ ആ​ദ്യ ത​ട്ടി​പ്പ്​ പു​റ​ത്താ​യ​ത്. കു​റ​ച്ചു​കാ​ലം മു​മ്പ്​ കേ​ര​ളം ആ​സ്​​ഥാ​ന​മാ​യു​ള്ള ധ​ന​ല​ക്ഷ്​​മി ബാ​ങ്കി​​​​​​​​​െൻറ മും​ബൈ ശാ​ഖ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ട​പാ​ടും ഇ​ത്ത​ര​ത്തി​ലാ​യി​രു​ന്നു. അ​ന്ന്​ ബാ​ങ്കി​​​​​​​​​െൻറ ഒ​രു ഡ​യ​റ​ക്​​ട​ർ​ ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ടു. പി.​എ​ൻ.​ബി ത​ട്ടി​പ്പി​​​​​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി.​ബി.​െ​എ വി​ശ​ദ പ​രി​ശോ​ധ​ന​ക്കാ​ണ്​ മു​തി​രു​ന്ന​ത്.

അതിനിടെ, 5000 കോടി രൂപ ആറുമാസത്തിനകം തിരിച്ചടക്കാമെന്നു നീരവ് മോദി ബാങ്കുകളെ രേഖാമൂലം അറിയിച്ചതായി റിപ്പോർട്ടുണ്ട്​. 11, 360 കോടിയുടെ പി.എൻ.ബി കുംഭകോണം ഉലച്ചതു 30ഓളം ബാങ്കുകളെയാണ്​. 

Tags:    
News Summary - Sitaram Yechury accuses PM Modi of letting Nirav Modi escape-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.