കേന്ദ്രത്തിനെതിരെ വീണ്ടും ശിവസേന

മുംബൈ: കറന്‍സി അസാധുവാക്കിയ വിഷയത്തില്‍ ശിവസേന വീണ്ടും കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്ത്. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടില്ളെന്ന് കുറ്റപ്പെടുത്തിയ ശിവസേന ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മാത്രമേ ഇതുപകരിച്ചിട്ടുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നുപറഞ്ഞ എന്‍.സി.പി നേതാവ് ശരദ്പവാറിനെതിരെയും ശിവസേന രംഗത്തത്തെി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട സമയത്ത് ഇക്കാര്യം പറയാന്‍ എന്തുകൊണ്ടായില്ല എന്ന് ശിവസേന ചോദിച്ചു. നോട്ട് അസാധുവാക്കല്‍കൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടായിട്ടില്ല. ഒരു നേതാവുപോലും ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുന്നില്ല. അതിനര്‍ഥം ശരിയായ കള്ളപ്പണമൊന്നും പുറത്തുവന്നിട്ടില്ല എന്നാണെന്നും ശിവസേന പറയുന്നു
Tags:    
News Summary - sivsena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.