ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട്​ മർദനം; ആറുപേർ അറസ്​റ്റിൽ, മൂന്ന​ു​േപരെ വെറുതെവിട്ടു

ലഖ്​​േനാ: ഉത്തർപ്രദേശിലെ കാൺപൂരിൽ ജയ്​ ശ്രീറാം വിളിക്കാൻ ആവ​ശ്യപ്പെട്ട്​ 45കാര​നായ മുസ്​ലിം മധ്യവയസ്​കനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആറുപേരെ അറസ്​റ്റ്​ ചെയ്​തതായി ​െപാലീസ്​. മൂന്ന്​ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. മകളോടൊപ്പം പോകുന്നതിനിടെയായിരുന്നു ക്രൂരത. 45കാരനെകൊണ്ട്​ ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തി മര്‍ദിക്കുകയും ചെയ്തു. ആൾക്കൂട്ടം വളഞ്ഞിട്ട് മർദിക്കുന്നതിന്‍റെയും മകൾ പിതാവിനെ തല്ലരുതെന്ന് കരഞ്ഞുപറയുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട്​ വ്യാഴാഴ്​ച രാത്രി മൂന്ന​ുപേരെ അറസ്​റ്റ്​ ചെയ്​തിരുന്നു. രാ​ജേഷ്​ കുമാർ, രാഹുൽ കുമാർ, അമൻ ഗുപ്​ത എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. കോവിഡ്​ മഹാമാരിക്കിടെ ജയിലുകൾ നിറയ്​ക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവിൻ​േമൽ മണിക്കൂറുകൾക്കകം​ മൂന്നുപേരെയും പുറത്തുവിടുകയായിരുന്നു.

വിശ്വ ഹിന്ദു പരിഷത്തുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്​ അമൻ ഗുപ്​ത. 25നും 30നും ഇടയിൽ പ്രായമായവരാണ്​ പ്രതികൾ. വെള്ളിയാഴ്​ചയാണ്​ മറ്റു മൂന്ന​ുപേരെ അറസ്​റ്റ്​ ചെയ്​തത്​. അങ്കിത്​ വർമ, കേശു, ശുഭം എന്നിവരാണ്​ അറസ്​റ്റിലായത്​.

പൊലീസെത്തിയാണ്​ അക്രമത്തിൽനിന്ന്​ ഇ -റിക്ഷ ഡ്രൈവറെ രക്ഷപ്പെടുത്തിയത്​. സംഭവത്തിൽ 15 പേർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തതായി കാൺപൂർ പൊലീസ്​ വ്യാഴാഴ്​ച അറിയിച്ചിരുന്നു. വ്യാഴാഴ്​ച പ്രതികളെ അറസ്​റ്റ്​ ചെയ്​തതിന്​ ശേഷം പ്രതിഷേധവുമായി ചിലർ ഡി.സി.പിയുടെ ഓഫിസിന്​ മുമ്പിലെത്തിയിരുന്നു. പ്രദേശത്ത്​ വൻ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

ബംജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് യുവതികളെ മുസ്‍ലിങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതായി ബജ്രംഗ്ദള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ ബജ്രംഗ്ദള്‍ യോഗം വിളിച്ചുചേർക്കുകയും ചെയ്തു. യോഗം അവസാനിച്ച ഉടനെയാണ് അക്രമം നടന്നത്.

റിക്ഷ ഓടിക്കുന്നതിനിടെ ഒരു സംഘം വന്ന് അസഭ്യം പറയുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന്​ ഇയാള്‍ പൊലീസിന്​ മൊഴി നൽകിയിരുന്നു. അക്രമം നടന്ന പ്രദേശത്തെ മുസ്‍ലിം കുടുംബത്തിന്‍റെ ബന്ധുവാണ് ഇയാൾ. ഈ കുടുംബവും അയല്‍ക്കാരായ ഹിന്ദു കുടുംബവും തമ്മിൽ കേസ് നടന്നുവരികയാണ്. ഈ സംഭവത്തിൽ ബജ്രംഗ്ദൾ ഇടപെട്ടിരുന്നു. തുടർന്ന് മുസ്‍ലിം കുടുംബത്തിനെതിരെ ബജ്രംഗ്ദൾ ലവ് ജിഹാദ് ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണ്‍പൂര്‍ പൊലീസ് പറഞ്ഞു.

Tags:    
News Summary - Six held for assault on UP Muslim man, 3 get bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.