കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ശുചീകരിക്കുന്നതിനിടെ പ്ലാസ്റ്റിക് സഞ്ചികളിൽ ഉപേക്ഷിച്ചനിലയിൽ കെണ്ടത്തിയത് ആശുപത്രി മാലിന്യം മാത്രമാണെന്ന് അധികൃതർ വെളിപ്പെടുത്തി.
ദക്ഷിണ കൊൽക്കത്തയിലെ ഹരിദെബ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജാറാം മോഹൻ റോയ് സരണിയിലെ പുൽത്തകിടി ശുചീകരിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് സഞ്ചികൾ കണ്ടെത്തിയത്.
ഇവയിൽ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങളോ ഭ്രൂണങ്ങളോ ആയിരിക്കാമെന്ന് കൊൽക്കത്ത സൗത്ത് വെസ്റ്റ് പൊലീസ് കമീഷണർ നീലാഞ്ജൻ ബിശ്വാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞതിനെ തുടർന്ന് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
എന്നാൽ, ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ ഇത് ആശുപത്രി മാലിന്യം മാത്രമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ബിശ്വാസ് തന്നെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.