ബംഗളൂരു: ബസ് വേഗതകുറച്ച് ഒാടിച്ചെന്നാരോപിച്ച് ബി.എം.ടി.സി ജീവനക്കാരനെ ട്രക്ക് ഡ്രൈവർ മർദിച്ചു. ബനശങ്കരി ജങ്ഷനിലാണ് സംഭവം. ദീപാഞ്ജലിനഗര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എസ്.ബി. ചന്നപ്പയ്ക്കാണ് (47) ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റത്.
വിജയനഗര്‍ ഭാഗത്തേക്കുപോകാന്‍ വലതുഭാഗത്തേക്ക് തിരിയാന്‍ ശ്രമിക്കുകയായിരുന്നു ചന്നപ്പ. വാഹനത്തിരക്കുള്ളതിനാല്‍ വേഗത കുറച്ചായിരുന്നു ഒാടിച്ചിരുന്നത്.
ഈ സമയം പിന്നിലുണ്ടായിരുന്ന ട്രക്കിലെ ഡ്രൈവർ ഇറങ്ങിവന്ന് ഇരുമ്പുവടികൊണ്ട് ചന്നപ്പയുടെ കൈക്ക് അടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ബസ്സ്റ്റാൻഡിൽ ബസ് എത്തിച്ചശേഷവും ട്രക്ക് ഡ്രൈവർ ചന്നപ്പയെ മർദിച്ചു. സംഭവത്തിൽ ചന്നപ്പയുടെ പരാതിയിൽ ബനശങ്കരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.