കശ്​മീരിൽ സൈനികനും രണ്ട്​ ഭീകരരും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിൽ സൈനികനും രണ്ട്​ ഭീകരരും ഏറ്റുമുട്ടലിൽ കൊല്ല​പ്പെട്ടു. ​ബാരാമുല്ല ജില്ലയിലെ സോപോര എരിയയിലാണ്​ സംഭവമുണ്ടായതെന്ന്​ പ്രതിരോധവകുപ്പ്​ ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്​ച രാവിലെ പ്രദേശത്ത്​ ഭീകരവാദികൾക്കായി സൈന്യം തെര​ച്ചിൽ ആരംഭിച്ചിരുന്നു. മലാഗ്​നിപോര എരിയയിലാണ്​ സൈന്യം തെരച്ചിൽ നടത്തിയത്​. ​പരിശോധനക്കിടെ ഭീകരവാദികൾ സൈന്യത്തിന്​ നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്​ സൈന്യം തിരിച്ചടിച്ചു. ബ്രിജേഷ്​ കുമാറെന്ന സൈനികനാണ്​ കൊല്ലപ്പെട്ടതെന്ന്​ അധികൃതർ അറിയിച്ചു.

ഏറ്റുമുട്ടൽ അവസാനിച്ചുവെന്നും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്​തമാക്കി. കഴിഞ്ഞ ദിവസവും ബാരാമുല്ലയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.

Tags:    
News Summary - Soldier killed in Kashmir, 2 militants shot dead-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.