ഭീകരാക്രമണം: കശ്മീരില്‍ മലയാളിയടക്കം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഗ്രാമീണ പ്രദേശത്ത്   സൈനിക വാഹനങ്ങള്‍ക്കുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍  മലയാളിയടക്കം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് ഓഫിസര്‍മാരടക്കം അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഗ്രാമീണ സ്ത്രീയും കൊല്ലപ്പെട്ടു.  വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ  ഭീകരര്‍ക്കായി കുഗ്നൂ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തി മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ഒളിയാക്രമണമുണ്ടായത്.
പാലക്കാട് കോട്ടചന്തയില്‍ കളത്തില്‍  ജനാര്‍ദനന്‍െറയും ഉഷാകുമാരിയുടെയും മകന്‍ ശ്രീജിത്താണ് (28) കൊല്ലപ്പെട്ട മലയാളി സൈനികന്‍.
രാജസ്ഥാന്‍ സ്വദേശി വികാസ് സിങ് ഗുര്‍ജാര്‍, ജമ്മു-കശ്മീര്‍ സ്വദേശി ഗുലാം മുഹമ്മദ് റാത്തര്‍ എന്നിവരാണ് മരിച്ച മറ്റു സൈനികര്‍.  ലഫ.് കേണല്‍ മുകേഷ് ഝാ, മേജര്‍ അമര്‍ദീപ് സിങ് എന്നിവരുള്‍പ്പെടെ അഞ്ച് സൈനികര്‍ക്കാണ് പരിക്കേറ്റത്. വെടിയുണ്ട ലക്ഷ്യം  തെറ്റിയാണ് നാട്ടുകാരിയായ ജാനം ബീഗം മരിച്ചത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.
ശ്രീജിത്ത് അവിവാഹിതനാണ്. ശ്രീജയാണ് ഏകസഹോദരി. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലത്തെിക്കും.

Tags:    
News Summary - soldiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.