അഫ്സൽ ഗുരുവിനെ ബലിയാടാക്കി; ദേവീന്ദര്‍ സിങിനെതിരെ അന്വേഷണം വേണം -നടി സോണി റസ്ദാൻ

ന്യൂഡൽഹി: പാ​ർ​ല​മെന്‍റ്​ ആ​ക്ര​മ​ണ കേ​സി​ൽ തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട അ​ഫ്​​സ​ൽ ഗു​രുവിനെ ബലിയാടാക്കുകയായി രുന്നുവെന്ന് ബോളിവുഡ് നടിയും ആലിയ ഭട്ടിന്‍റെ മാതാവുമായ സോണി റസ്ദാൻ. നീതിയുടെ പരിഹാസ്യമാണിത്. ഒരാൾ കുറ്റക്കാര നല്ലെങ്കിൽ മരിച്ച വ്യക്തിയെ നമുക്ക് തിരിച്ചു കൊണ്ടുവാരാൻ കഴിയുമോ എന്ന് സോണി ട്വീറ്റിലൂടെ ചോദിച്ചു. ഇത്തരം സംഭവങ്ങളുണ്ടാകുമെന്നതിനാലാണ് വധശിക്ഷയെ പലരും എതിർക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

എന്ത്കൊണ്ട് അഫ്സൽ ഗുരു പറഞ്ഞ കാര്യങ്ങൾ ആരും അന്വേഷിക്കുന്നില്ല‍? കശ്മീരിൽ തീവ്രവാദികളോടൊപ്പം അറസ്റ്റിലായ ദേവീന്ദ്രറിനെതിരെ അഫ്സൽ ഗുരു ഉന്നയിച്ച ആരോപണങ്ങൾ എന്ത് കൊണ്ട് അന്വേഷിക്കുന്നില്ലെന്നും സോണി ചോദിച്ചു.

അതേസമയം, സോണിയുടെ ട്വീറ്റിനെ ചൊല്ലി ട്വിറ്ററിൽ വിവാദം കത്തുക‍യാണ്. ഇതേതുടർന്ന് സോണി വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. അഫ്സൽ ഗുരു നിരപരാധിയാണെന്നല്ല പറഞ്ഞത്. എന്നാൽ അദ്ദേഹം ദേവീന്ദർ സിങ്ങിനെതിരെ ആരേോപണം ഉന്നയിച്ചിട്ടും എന്ത്കൊണ്ട് അക്കാര്യം അന്വേഷിക്കുന്നില്ല എന്നതാണ് ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും സോണി വിശദീകരിച്ചു.

Tags:    
News Summary - Soni Razdan calls Afzal Guru scapegoat, clarifies later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.