'മൂന്നുദിവസം വീതം ഭാര്യക്കും കാമുകിക്കുമൊപ്പം, ഒരു ദിവസം അവധി'; കുടുംബ തർക്കത്തിൽ യുവാവിനോട്​ പൊലീസ്​

ന്യൂഡൽഹി: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച്​ കാമുകിക്കൊപ്പം പോയ യുവാവിന്​ വിചിത്രനിർദേശം നൽകി ജാർഖണ്ഡ്​ പൊലീസ്​. ആഴ്ചയിൽ മൂന്നുദിവസം ഭാര്യയോടൊപ്പവും മൂന്നുദിവസം കാമുകിക്കൊപ്പവും കഴിയണമെന്നാണ്​ നിർദേശം. ആഴ്ചയിൽ ഒരു ദിവസം അവധിയും പൊലീസ്​ അനുവദിച്ചുനൽകി.

റാഞ്ചിയിലെ കോകർ സ്വദേശിയാണ്​ രാജേഷ്​ മഹതോ. ഇയാൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. എന്നാൽ പെൺകുട്ടിയോട്​ യുവാവ്​ തനിക്ക്​ ഭാര്യയും കുട്ടിയും ഉണ്ടെന്ന കാര്യം മറച്ചുവെക്കുകയായിരുന്നു. വിവാഹിതനല്ലെന്നായിരുന്നു പെൺകുട്ടിയെ ധരിപ്പിച്ചിരുന്നത്​. പിന്നീട്​ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച്​ പെൺകുട്ടിക്കൊപ്പം യുവാവ്​ താമസം മാറ്റി.

ഭർത്താവിനെ കാണാതായ​േതാടെ ഭാര്യ പൊലീസ്​ സ്​റ്റേഷനിൽ പരാതിയുമായെത്തി. ഭാര്യക്ക്​ പിന്നാലെ കാമുകിയായ പെൺകുട്ടിയുടെ കുടുംബവും യുവാവിനെതിരെ പരാതിയുമായെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. രണ്ടുപേരുടെയും പരാതിയുടെ അടിസ്​ഥാനത്തിൽ പൊലീസ്​ നടത്തിയ തിരച്ചിലിൽ രാജേഷിനെയും പെൺകുട്ടിയെയും കണ്ടെത്തി. എന്നാൽ ഒളിച്ചോടിയ സമയത്തുതന്നെ പെൺകുട്ടിയെ രാജേഷ്​ വിവാഹം കഴിച്ചിരുന്നു.

പൊലീസ്​ സ്​റ്റേഷനിൽ രാജേഷും ഭാര്യയും പെൺകുട്ടിയും കുടുംബവുമെത്തിയതോടെ പരസ്​പരം കലഹിക്കാൻ തുടങ്ങി. ഇ​േതാടെ സംഭവത്തിൽ ഇടപ്പെട്ട പൊലീസ്​ പരിഹാര നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. മൂന്നുദിവസം രാജേഷ്​ ഭാര്യക്കൊപ്പം കഴിയണം. മൂന്നുദിവസം കാമുകിക്കൊപ്പവും. ആഴ്ചയിൽ ഒരു ദിവസം അവധിയെടുക്കുകയും ചെയ്യാം. പൊലീസ്​ മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ച മൂന്നുപേരും കരാറിൽ ഒപ്പിടുകയും ചെയ്​തു.

എന്നാൽ, കുറച്ചുദിവസങ്ങൾക്ക്​ശേഷം വിവാഹത്തിന്​ മുമ്പ്​ രാജേഷ്​ തന്നെ ലൈംഗികാതിക്രമത്തിന്​ വിധേയമാക്കിയതായി ചൂണ്ടിക്കാട്ടി കാമുകി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​ത പൊലീസ്​ രാജേഷിനെതിരെ അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചു. ഇയാൾ ഇപ്പോൾ ഒളിവിലാണ്​.

Tags:    
News Summary - Spend 3 days with wife 3 with girlfriend take one off: Jharkhand polices bizarre solution for extra-marital affair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.