വ്യോമയാന മന്ത്രാലയത്തി​െൻറ ഉത്തരവ്​ ലംഘിച്ച്​ സ്​പൈസ്​ജെറ്റ്​

ന്യൂഡൽഹി: ബോയിങ്​ 737 മാക്​സ് 8​ വിമാനങ്ങളുടെ സർവീസ്​ നിർത്താനുള്ള വ്യോമയാന മന്ത്രാലയത്തി​​​​െൻറ ഉത്തരവ്​ ല ംഘിച്ച്​ സ്വകാര്യ വിമാന കമ്പനിയായ സ്​പൈസ്​ജെറ്റ്​. കഴിഞ്ഞ ദിവസം വ്യോമാന മന്ത്രാലയത്തി​​​​െൻറ ഉത്തരവ്​ പുറത ്തിറങ്ങിയതിന്​ ശേഷവും 737 മാക്​സ്​ വിമാനങ്ങൾ ഉപയോഗിച്ച്​ എട്ട്​ സർവീസുകൾ സ്​പൈസ്​ജെറ്റ്​ നടത്തി. ഹോ​േങ്കാങ്​-ഡൽഹി, ദുബൈ-കൊച്ചി തുടങ്ങിയ സർവീസുകളാണ്​ രാത്രിയും നടത്തിയത്​. അതേ സമയം, ഇന്ന്​ നാല്​ മണിക്ക്​ മുമ്പായി മുഴുവൻ ബോയിങ്​ മാക്​സ്​ 8 വിമാനങ്ങളുടെ സർവീസ്​ നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു.

എത്യോപയിലുണ്ടായ വിമാന ദുരന്തത്തി​​​​െൻറ പശ്​ചാത്തലത്തിൽ ബോയിങ്ങി​​​​െൻറ 737 മാക്​സ് 8​ വിമാനങ്ങളുടെ സർവീസ്​ അടിയന്തരമായി നിർത്താൻ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്​ പിന്നാലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ്​ പ്രധാനമെന്നും വിമാനങ്ങളുടെ സർവീസ്​ നിർത്തിവെക്കുമെന്നും സ്​പൈസ്​ജെറ്റ്​ അറിയിക്കുകയും ചെയ്​തിരുന്നു.

യാത്രക്കാർക്ക്​ പരമാവധി ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സർവീസ്​ പുനഃക്രമീകരിക്കും. ഇന്ന്​ മുതൽ വിമാനത്തി​​​​െൻറ സർവീസ്​ നിർത്തുമെന്ന്​ സ്​പൈസ്​ജെറ്റ്​ വ്യക്​തമാക്കിയിരുന്നു. അതേസമയം, വ്യോമയാന മന്ത്രാലയത്തി​​​​െൻറ ഉത്തരവ്​ ലംഘിച്ച സ്​പൈസ്​ജെറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്​.

Tags:    
News Summary - SpiceJet Violates DGCA Order-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.