ക്രിസ്ത്യാനികൾക്കെതിരായ ആക്രമണ കണക്കുകൾ തെറ്റെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക്രി​സ്ത്യാ​നി​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ ബോ​ധി​പ്പി​ച്ച ക​ണ​ക്കു​ക​ൾ തെ​റ്റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. 

സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സ്‍ഥി​തി​വി​വ​ര​ക്ക​ണ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് ബോ​ധി​പ്പി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്രം അ​വ​കാ​ശ​പ്പെ​ട്ടു. ക്രി​സ്ത്യാ​നി​ക​ൾ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തെ​ന്നും ഇ​ത് തെ​റ്റാ​ണെ​ന്നും കേ​​ന്ദ്രം വാ​ദി​ച്ചു. രാ​ജ്യ​ത്ത് ക്രി​സ്ത്യാ​നി​ക​ൾ​ക്കു​​നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ, നാ​ഷ​ന​ൽ സോ​ളി​ഡാ​രി​റ്റി ഫോ​റം, ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോ​ഷി​പ് ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്.

ഈ ​ക​ണ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ ​സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു. ഹ​ര​ജി​ക്കാ​ർ സ​മ​ർ​പ്പി​ച്ച ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ൽ, ആ ​ക​ണ​ക്ക് ശ​രി​യ​ല്ല. ക്രി​സ്ത്യാ​നി​ക​ൾ​ക്കെ​തി​രെ 500 ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നു​വെ​ന്നാ​ണ് ഹ​ര​ജി​ക്കാ​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഈ ​ക​ണ​ക്കു​ക​​ൾ കേ​ന്ദ്രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച​പ്പോ​ൾ തെ​റ്റാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

ബി​ഹാ​റി​ൽ അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ ക​ല​ഹം പ​രി​ഹ​രി​ക്ക​പ്പെ​ട്ട ശേ​ഷ​വും അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് മേ​ത്ത വാ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന് പു​റ​ത്ത് കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ക്രി​സ്ത്യാ​നി​ക​ൾ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തെ​ന്നും ഇ​ത് തെ​റ്റാ​ണെ​ന്നും മേ​ത്ത പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച കേ​ന്ദ്രം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ ഹ​ര​ജി​ക്കാ​ർ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി മൂ​ന്നാ​ഴ്ച അ​നു​വ​ദി​ച്ചു.

Tags:    
News Summary - Statistics on attacks on Christian community wrong: Centre to SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.