ചൈന ആക്രമണത്തിന്​ ഉപയോഗിച്ചത്​ കല്ലും ആണിതറച്ച വടികളും

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈന ഉപയോഗിച്ചത്​ കല്ലും ആണിതറച്ച വടികളും. ആണിതറച്ച വടി ഉപയോഗിച്ച്​ അടിക്കുകയായിരുന്നു. അതിർത്തിയിൽ വെടിവെപ്പ്​ നടന്നിട്ടില്ല എന്ന്​ അധികൃതർ നേരത്തേ സ്​ഥിരീകരിച്ചിരുന്നു. സൈനികരെ മർദ്ദിച്ചകൊലപ്പെടുത്തുകയായിരുന്നു​െവന്നായിരുന്നു വിവരം. എന്നാൽ മർദ്ദനത്തിന്​ ഉപയോഗിച്ചതെന്ന്​ കരുതുന്ന ആണിതറച്ച വടികളുടെ ചിത്രം പുറത്തുവന്നു.   

16 ബീഹാർ റെജിമ​​​െൻറ്​ കമാൻഡിങ്​ ഓഫിസറായ കേണൽ സന്തോഷ്​ ബാബു ഉൾപ്പെടെ 20 സൈനികരെയാണ്​ രാജ്യത്തിന്​ നഷ്​ടമായത്​. തിങ്കളാഴ്​ച രാത്രിയാണ്​ ചൈന കല്ലും ആണിതറച്ച വടികളും ഉപയോഗിച്ച്​ സൈന്യത്തെ ആക്രമിച്ചത്​. ഇത്തരത്തിൽ ആണിതറച്ച വടികൾ മേയ്​ 18നും 19നും ലഡാക്കിൽ നടന്ന ആക്രമണത്തിന്​ ചൈന ഉപയോഗിച്ചിട്ടുണ്ട്​. സൈനികരുടെ മൃതദേഹം മുറിവുകളോടെ കണ്ടെത്തിയത്​ ആശങ്ക ഉയർത്തിയിരുന്നു. 

LATEST VIDEO

Full View
Tags:    
News Summary - Sticks embedded with Nails Used to Attack Indian soldiers -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.