ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ് ആക്രമണങ്ങൾ തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീംകോടതി ജനുവരി 10ന് അന്തിമവാദം കേൾക്കും. കേരള സംസ്ഥാന ബാലാവകാശ കമീഷൻ, കണ്ണൂർ ജില്ല പഞ്ചായത്ത് എന്നിവയുൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവരാണ് ഹരജി പരിഗണിക്കുന്നത്.
കുട്ടികള്‍ക്കെതിരെ തെരുവുനായ്ക്കളുടെ അക്രമം കൂടുന്നതായും അടിയന്തരനടപടി സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേരള ബാലാവകാശ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. തെരുവുനായ് ശല്യത്തിനെതിരെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷിചേരുകയായിരുന്നു.
അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ ജില്ല പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കണ്ണൂരില്‍ ഒരുകൂട്ടം തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് നിഹാല്‍ എന്ന ഓട്ടിസം ബാധിച്ച 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹരജി. ഇവ കൂടാതെ മറ്റ് സംഘടനകളുടെ ഹരജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.