ആൾവാറിലെ ആൾക്കൂട്ടക്കൊലയിൽ പൊലീസിനും പങ്ക്​

ജയ്​പൂർ: രാജസ്ഥാനിലെ ആൾവാറിൽ പശുകടത്തി​​​െൻറ പേരിൽ ആൾക്കൂട്ട മർദനത്തിൽ മരിച്ച ഹരിയാന സ്വദേശി അക്​ബർ ഖാനെ പൊലീസും മർദിച്ചതായി പരാതി. ആൾക്കൂട്ട മർദനത്തിൽ അവശനായ അക്​ബർ ഖാനെ പൊലീസ്​  എത്തികൂട്ടിക്കൊണ്ടുപോയത്​ പൊലീസ്​ സ്​റ്റേഷനിലേക്കാണ്​ എന്നാണ്​ പുതിയ വിവരം. ഇയാൾ മൂന്നേമുക്കൽ മണിക്കൂർ പൊലീസ്​ കസ്​റ്റഡിയിലായിരുന്നെന്ന്​ ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു. 

പരിക്കേറ്റയാളെയും കൊണ്ട്​ നേരെ ആശുപത്രിയിലേക്ക്​ പോകുന്നതിന്​ പകരം പൊലീസ്​ സ്​റ്റേഷനിലേക്ക്​ പോയി. പിന്നീട്​ ഒരു വണ്ടി സംഘടിപ്പിച്ച്​ പിടിച്ചെടുത്ത പശുക്കളെ ഒരു ആലയിൽ എത്തിച്ചു. ഇ​െതല്ലാം കഴിഞ്ഞ്​ ആശുപത്രിയിലേക്ക്​ പരിക്കേറ്റയാളെയും ​െകാണ്ടുപോകു​േമ്പാൾ വാഹനം നിർത്തി ചായകുടിക്കാനും പൊലീസ്​ മറന്നില്ലെന്നാണ്​ റിപ്പോർട്ട്​. ആശുപത്രിയിലേക്കുള്ള വഴിയിൽ അക്​ബർ ഖാൻ മരിക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ ഭാഷ്യം.  പരിക്കേറ്റ അക്​ബറിനെ വാഹനത്തിൽ വെച്ച്​ പൊലീസ്​ മർദിക്കുന്നത്​ കണ്ടുവെന്ന്​ ഒരു സ്​ത്രീ പറഞ്ഞതായും എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു. 

ആൾവാറിലെ ലല്ലവാൻദിയിൽ നിന്ന്​ സംഭവവുമായലി ബന്ധപ്പെട്ട്​ മൂന്നു പേരെ അറസ്​റ്റ്​ ചെയ്​ത്​ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്​. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ്​ മനഃപൂർവം ​ൈവകിച്ചുവെന്ന ആരോപണത്തെ തുടർന്ന്​ കേസന്വേഷണം മുതിർന്ന ഉദ്യോഗസ്​ഥന്​ കൈമാറിയിട്ടുണ്ട്​. ആശുപത്രിയിലെത്തിക്കാൻ എന്തുകൊണ്ട്​ കാലതാമസം നേരിട്ടു​െവന്ന്​ അന്വേഷിക്കുമെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു. 

ആൾവാറിലെ രാംഗർ ഏരിയയിൽ കഴിഞ്ഞ വെള്ളിയാഴ്​ച രാത്രിയാണ് പശുകടത്തി​​​െൻറ പേരിൽ കൊലപാതകമുണ്ടായത്​.  സ്വദേശമായ ഹരിയാനയിലെ കോൽഗ്​നാവിൽ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാൽവാന്ദിയിലേക്ക്​ രണ്ട്​ പശുക്കളുമായെത്തിയ അക്​ബർ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകൾ സംഘം ചേർന്ന്​ ആക്രമിക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ്​ അക്​ബറിനെ ആക്രമിച്ചത്​. 

Tags:    
News Summary - Taking Alwar Mob Victim To Hospital, Police Also Beat Him - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.