ചെന്നൈ: സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ തമിഴ്നാട്ടിൽ ബി.ജെ.പി നേതാവ് സൂര്യ ശിവയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഷൻ. പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്.
ബി.ജെ.പിയുടെ വനിതാ നേതാവിനോട് അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സൂര്യയുടെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു.
അതേസമയം, ഈ കാലയളവിൽ അണിയെന്ന നിലയിൽ സൂര്യ ശിവക്ക് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാമെന്നും ബി.ജെ.പി അധ്യക്ഷൻ വ്യക്തമാക്കി. മുതിർന്ന ഡി.എം.കെ നേതാവും പാർട്ടിയുടെ രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. ഈ വർഷം മെയിലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.