ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാർഥികൾക്ക് 167 വാർഡുകളിൽ ജയം. ചൊവ്വാഴ്ച വൈകീട്ട് 6.30 വരെയുള്ള ഫലപ്രഖ്യാപന പ്രകാരമാണിത്. ഡി.എം.കെ, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ്, വി.സി.കെ, മനിതനേയ മക്കൾ കക്ഷി (എം.എം.കെ) എന്നീ പാർട്ടികൾ സഖ്യമുന്നണിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
തമിഴ്നാട്ടിലെ ആകെയുള്ള 21 കോര്‍പ്പറേഷനുകളിലെ 25 വാര്‍ഡ്, നഗരസഭകളില്‍ 41 വാര്‍ഡ്, നഗര റൂറല്‍ പഞ്ചായത്തുകളിലായി 101 വാര്‍ഡ് എന്നിങ്ങനെയാണ് സി.പി.എമ്മിന് ലഭിച്ചത്.
21 കോര്‍പ്പറേഷനിലായി 61 വാര്‍ഡിലാണ് സി.പി.എം മത്സരിച്ചത്. ഇതില്‍ 25 സീറ്റ് നേടാന്‍ കഴിഞ്ഞു. ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നാലു വീതം സീറ്റ് ലഭിച്ചു. ദിണ്ഡിക്കലില്‍ മൂന്നു സീറ്റും സേലം, കുംഭകോണം, ഈറോഡ്, തിരുപ്പൂര്‍, കരൂര്‍, തഞ്ചാവൂര്‍, തിരുച്ചിറപള്ളി കോര്‍പ്പറേഷനുകളില്‍ ഓരോസീറ്റു വീതവും ലഭിച്ചു. കന്യാകുമാരി ജില്ലയില്‍ മുന്നണിയില്ലാതെ തനിച്ചാണ് സി.പി.എം മത്സരിച്ചത്. ഇവിടെ, നഗരസഭകളില്‍ 15 വാര്‍ഡും റൂറല്‍ പഞ്ചായത്തുകളില്‍ 51 വാര്‍ഡും സി.പി.എം നേടി.
തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വന്‍ നേട്ടമുണ്ടാക്കി. നേരത്തെ എ.ഐ.എ.ഡി.എം.കെയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്ന മേഖലകൾ പോലും ഡി.എം.കെ തൂത്തുവാരി. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ വന്‍ ഭൂരിപക്ഷത്തില്‍ ഡി.എം.കെ പിടിച്ചെടുത്തു. 200 സീറ്റുകളില്‍ 146 സീറ്റുകള്‍ ഡി.എം.കെ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.